ലോക കേരള സഭയിൽ പങ്കെടുത്ത നവ സമ്പന്നരുടെ ചരിത്രം എല്ലാവർക്കും അറിയാം; പിണറായി വിജയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചത്;ലോക കേരള സഭയിൽ പങ്കെടുത്ത കാര്യത്തിൽ പ്രതിപക്ഷ നേതാവ് ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

ലോക കേരളസഭയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് ലോകകേരള സഭ സംഘടിപ്പിച്ചത്. നവ സമ്പന്നരും പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തമാണ് ഈ പരിപാടിക്ക് പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോക കേരള സഭയിൽ പങ്കെടുത്ത നവസമ്പന്നന്മാരുടെ ചരിത്രം എല്ലാവർക്കും അറിയാം. അവർക്കു പിന്നിൽ പോയി ഇരിക്കേണ്ട ഗതികേട് എംപിമാർക്കുണ്ടായത് കേരളീയ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. അവിടെ പ്രോട്ടോകോൾ പാലിക്കപ്പെട്ടില്ല. ഇത്തരം പരിപാടികളിൽ നന്നായി ആലോചിച്ച ശേഷമേ പ്രതിപക്ഷ നേതാവ് പങ്കെടുക്കാൻ പാടുണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























