ദിലീപിന്റെ പരാതിയില്‍ അങ്കമാലികോടതി വിധി ഇന്ന്; മെമ്മറി കാര്‍ഡില്‍ നിന്നും കേള്‍ക്കുന്ന സ്ത്രീ ശബ്ദത്തില്‍ തിരിമറി

കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും കൃത്രിമമാണ്. പോലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒന്നാംപ്രതി പള്‍സര്‍സുനിയും പോലീസും ഒത്തുകളിച്ചിട്ടുണ്ട്.
മെമ്മറി കാര്‍ഡില്‍ നിന്നും കേള്‍ക്കുന്ന സ്ത്രീ ശബ്ദത്തില്‍ ഈ തിരിമറി വ്യക്തമാണ്. ചില സമയങ്ങളില്‍ സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും അത് ചില നിര്‍ദേശങ്ങളാണ്. ഇക്കാര്യങ്ങളിലെല്ലാം പ്രോസിക്യൂഷന്‍ പറഞ്ഞതിന് വിപരീതമായിട്ടാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുനോക്കാന്‍ എടുത്ത പ്രതിയുടെ ശബ്ദസാമ്പിളുകളുടെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപ് പറയുന്നു.
തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകളും നല്‍കിയിട്ടില്ലെന്നും ദിലീപ് പരാതിയില്‍ പറയുന്നു. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ലെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























