മലപ്പുറത്ത് സിനിമ സ്റ്റയിലിൽ എടിഎം തകര്‍ത്ത് മോഷണശ്രമം; വാഹനം കെട്ടി വലിച്ച് കൊണ്ടുപോകാനുള്ള ശ്രമം പാളി

കോഴിക്കോട് ദേശീയപാതക്ക് സമീപം രാമപുരത്ത് കനറാ ബാങ്കിന്‍റെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്തുള്ള കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം ഉണ്ടായിരിക്കുന്നത്. വാഹനം കെട്ടി വലിച്ച് എ.ടി.എം മെഷിന്‍ കടത്തി കൊണ്ടു പോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
രാമപുരത്തെ കരിമ്പനക്കല്‍ കോംപ്ലക്സിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ എ.ടി.എം മുറിക്ക് മുന്നില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട് കെട്ടിട ഉടമയെ വിവരം അറിയിക്കുകയും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നു ബാങ്ക് ജീവനക്കാരും പൊലീസും എത്തി പരിശോധിക്കുകയുമായിരുന്നു.
എടിഎമ്മില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കരി ഓയില്‍ തേച്ചാണ് കള്ളന്‍ എത്തിയിരിക്കുന്നത്. എടിഎമ്മിലെ ക്യാമറയില്‍ കറുത്ത നിറം സ്പ്രേ ചെയ്ത നിലയിലാണുള്ളത്. അതിനാൽ ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായില്ല.
https://www.facebook.com/Malayalivartha























