കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ഇരയുടെ ദൃശ്യങ്ങൾ ഒരു തരത്തിലും ദിലീപിന് കൈമാറരുതെന്ന് പോലീസ്; പ്രതിഭാഗത്തിന്റെ ലക്‌ഷ്യം മറ്റൊന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ദൃശ്യങ്ങൾ ഒരു തരത്തിലും ദിലീപിന് കൈമാറരുതെന്നാണ് പൊലീസ് നിലപാട്. ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം തീരുമാനിച്ചു.
ദൃശ്യങ്ങൾ പുറത്തു പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊലീസ് നിലപാട്. ഇരയെ അപമാനിക്കാനാണ് പ്രതിഭാഗം നീക്കമെന്ന് പൊലീസ് വിശദമാക്കി. ദിലീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പോലീസ്.
കേസ് ദുർബലമാക്കാനുള്ള പ്രതിഭാഗം നീക്കമെന്നും പൊലീസ് കോടതിയെ അറിയിക്കും. ദിലീപിന്റെ ഹർജിയിൽ മറുപടി നല്കാൻ കൂടുതൽ സമയം ആവശ്യപ്പെടാനും തീരുമാനമായി.
https://www.facebook.com/Malayalivartha























