Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ

18 JANUARY 2018 08:51 AM IST
മലയാളി വാര്‍ത്ത

16 കാരി ക്രൂരമായ പീഡനത്തിന് വിധേയയായെന്നുള്ള കണ്ടെത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണു പെണ്‍കുട്ടിയെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര കൂടെക്കൂട്ടിയിരുന്നത്. പെണ്‍കുട്ടിയേയും ആതിരയുടെ പിഞ്ചുകുഞ്ഞിനെയും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും അനാശാസ്യത്തിനു മറയായി ഉപയോഗിക്കുകയായിരുന്നു. അറസ്റ്റിലായ പ്രബേഷണറി എസ്.ഐ: കെ.ജി. ലൈജുവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസും പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണ്. പെണ്‍കുട്ടിയുടെ പിതാവിനു തട്ടുകട തുടങ്ങാന്‍ നെല്‍സണ്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. 

മറ്റുള്ളവര്‍ക്കു സംശയം തോന്നാതിരിക്കാന്‍ മുറിയില്‍ പെണ്‍കുട്ടിയെ ആതിര കൂട്ടിരുത്തുമായിരുന്നു. ആതിരയുടെ കാമുകനും ഡ്രൈവറുമായ ആലപ്പുഴ പൊള്ളെത്തെ സ്വദേശി പ്രിന്‍സിന്റെ കാറിലായിരുന്നു യാത്രകള്‍. ആതിരയേയും നെല്‍സണെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. നെല്‍സണ്‍ മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ മദ്യം നല്‍കിയശേഷം ശാരീരികമായി ഉപദ്രവിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. 

ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തുവരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ രണ്ടാംപ്രതിയായ പോലീസുകാരന്‍ നെല്‍സണ്‍ തോമസിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിലാണു പെണ്‍കുട്ടി പഠിക്കുന്നത്. അച്ഛന്‍ ഭിന്നശേഷിക്കാരനും അമ്മയും അനുജത്തിയും രോഗബാധിതരുമാണ്. കഴിഞ്ഞ 10ന് ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ജോസ് ചെല്ലപ്പനും നാട്ടുകാരും ചേര്‍ന്നാണു പെണ്‍കുട്ടിയെ ആതിര കൂട്ടിക്കൊണ്ടുപോകുന്നതു തടഞ്ഞത്. ഇതിനിടെ കൗണ്‍സിലറെ ആതിര കടിച്ചു മുറിവേല്‍പ്പിച്ചു. 

ആരുവന്നാലും ഭയമില്ലെന്നും പോലീസ് വരട്ടെയെന്നും കയര്‍ത്തു. പെണ്‍കുട്ടിയെ വിശദമായ െവെദ്യപരിശോധനയ്ക്കു വിധേയയാക്കുമെന്നു ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ഏതെങ്കിലും ഡി.വൈ.എസ്.പിക്കു പീഡനത്തില്‍ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റൊരു സ്ത്രീയുടെയും പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ ജില്ലാ കലക്ടര്‍ക്കു െകെമാറാന്‍ നാട്ടുകാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 

പീഡനം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പാരംഭിച്ചു. ആലപ്പുഴ ഡിെവെ.എസ്.പി: പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാംപ്രതിയായ പുന്നപ്ര സ്വദേശി ആതിരയുമായി തെളിവെടുപ്പ് നടത്തി. പീഡനത്തിനിരയായ കുട്ടിയുടെ വീട്,മാരാരിക്കുളം, ചേര്‍ത്തല തുടങ്ങിയ അഞ്ചു സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. 

മാരാരിക്കുളം പ്രൊബേഷന്‍ എസ്.ഐ ലൈജു, ജീന്‍മോന്‍, യേശുദാസ് എന്നിവരെയും കൂടുതല്‍ ചോദ്യം ചെയ്യും. കേസില്‍ പിടിയിലായവര്‍ക്കെതിരെ പോക്‌സോ പ്രകാരവും ജുവെനെല്‍ ജസ്റ്റിസ് ആക്ട്പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആതിരയെ പോക്‌സോ കോടതി നാളെ വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. റിമാന്‍ഡിലായ എസ്.ഐ െലെജുവിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends