ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച നാൾ മുതൽ കുടുംബത്തില്‍ നിന്നും വധഭീഷണി; ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ പറയുന്നു...

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. സ്റ്റേജ് ഷോകളും പ്രോഗ്രാമുകളും ചെയ്യുന്ന പ്രൊഫെഷണല്‍ അവതാരികയും പ്രശസ്ത സെലിബ്രിറ്റി മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ജു രെഞ്ജിമാരിനൊപ്പം അസിസ്റ്റന്റ് മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റുമാണ് അനന്യ. കഴിഞ്ഞ വർഷം നടന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സൗന്ദര്യ മത്സരമായ ‘ദ്വയ’യിലെ അവസാന പതിനഞ്ചു മത്സരാര്‍ത്ഥികളില്‍ ഒരാളും ബെസ്റ്റ് പബ്ലിക് ബിഹേവിയറിനുള്ള പുരസ്‌ക്കാരജേതാവുമായിരുന്നു അനന്യ.
ഏഴ് വർഷങ്ങൾക്കു മുൻപ് അനന്യ വീട് വിട്ടിറങ്ങിയിരുന്നു. എന്നാൽ ഇപ്പോഴും വീട്ടുകാർക്ക് തന്നോടുള്ള പ്രതിഷേധം തീർന്നിട്ടില്ല എന്ന് അവർ പറയുന്നു.ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി സ്വീകരിച്ച കാലംതൊട്ട് കുടുംബത്തില്‍ നിന്നും, പ്രത്യേകിച്ച് സഹോദരനും സഹോദരന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നിരന്തര വധഭീഷണിയും അശ്ലീല വാക്കുകളും തനിക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായും അനന്യ പരാതിപ്പെടുന്നു. അനന്യസഹോദരന് വിവാഹാശംസകള്‍ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്. തന്നെ മാത്രമല്ല തന്റെ അമ്മയേയും വെട്ടികൊന്ന് റയില്‍വേ ട്രാക്കിലെറുയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനന്യ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























