കായല്‍ കൈയേറ്റ കേസിൽ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴ കായല്‍ കൈയേറ്റ കേസിൽ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും വിധിയുമായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായത്. ഡിപ്പാര്‍ട്ട്മെന്റ് നടപടിയായ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ലെന്നാണ് തോമസ്ചാണ്ടിയുടെ വാദം.
https://www.facebook.com/Malayalivartha
























