തമിഴ് ചോദ്യപേപ്പറുകളിലെ തെറ്റുകൾ; ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി

പിഎസ്ഇ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ തമിഴ് ചോദ്യങ്ങളില്‍ തെറ്റുകൾ ചൂണ്ടിക്കാട്ടി ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഉദ്യോഗാര്‍ഥികള്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പതിനെട്ട് ചോദ്യങ്ങളാണ് തെറ്റായുണ്ടായിരുന്നത്. മലയാളത്തില്‍ എലിപ്പനിക്ക് കാണുന്ന രോഗകാരി എന്ന ചോദ്യം തമിഴില്‍ എത്തിയപ്പോൾ കുഷ്ഠത്തിന് കാരണമാകുന്ന രോഗകാരിയായി.
മലയാളം ചോദ്യങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങളായിരുന്നു തമിഴില്‍ ചോദിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷകളുടെ തമിഴ് ചോദ്യപേപ്പറുകളിലാണ് തെറ്റുകള്‍ സംഭവിച്ചത്. തെറ്റുപറ്റിയ ചോദ്യങ്ങള്‍ ഒഴിവാക്കുകയോ പരീക്ഷ റദ്ദാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























