ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വി.കെ. ബിന്ദു ലാല്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ഒ.എന്‍.ജി.സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വി.കെ. ബിന്ദു ലാല്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഒ.എന്‍.ജി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചാലക്കുടി സ്വദേശി ബിന്ദുലാല്‍ ബാബുവിന്റെ മൃതദേഹം ഇന്നലെയാണ് തെരച്ചിലില്‍ കണ്ടെത്തിയത്.
നേരത്തെ കണ്ടെത്തിയ ആറ് മൃതദേഹങ്ങളില്‍ ഒന്ന് ബിന്ദു ലാലിന്റെതാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഡി.എന്‍.എ പരിശോധനക്ക് അയച്ചിരുന്നു.
https://www.facebook.com/Malayalivartha
























