ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സനെതിരെ ആക്രമണം ; വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ ആക്രമണം . വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍.
മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്‍റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്‍റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആന്‍ഡേഴ്സണ്‍ ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha
























