കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ; കക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ഥി ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയത് മുഖംമൂടി ധരിച്ച സംഘം

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലിലാണ് സംഭവം. കക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ഥി ശ്യാമപ്രസാദാണ് മരിച്ചത്.
വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ഒരു സംഘമാണ് ഇയാളെ ആക്രമിച്ചത്. അക്രമികളില്‍ നിന്നും രക്ഷ തേടി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോള്‍ ആണ് ഒടുവില്‍ അക്രമികള്‍ പിന്മാറിയത്.
https://www.facebook.com/Malayalivartha
























