എംപിമാരെ രൂക്ഷമായി വിമര്‍ശിച്ച കെ. സുരേന്ദ്രന്‍

കേരളത്തില്‍ നിന്നുള്ള എംപിമാരെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എംപിമാരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.
എംപിമാരുടെ ചാനല്‍ ചര്‍ച്ചകളുടെയും മോഡിക്കു നേരെയുള്ള വിമര്‍ശനങ്ങളുമാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചിരിക്കുന്നത്. അന്തിക്ക് കുളിച്ച് കുറിയും തൊട്ട് ചാനലില്‍ വന്നിരുന്നു ചര്‍ച്ചിക്കുന്നതാണ് കേരളത്തിലെ എംപിമാരുടെ ജനസേവനമെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.
കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചാനലില്‍ വന്നിരുന്നു പ്രസംഗിക്കാന്‍ മാത്രമായി നമുക്കെന്തിനാണ് ഈ എം. പി മാര്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുക, യാത്രാപ്പടിയും അലവന്‍സുകളും എഴുതിവാങ്ങുക, മോദിയെ നാഴികയ്ക്കു നാല്‍പ്പതുവട്ടം ചീത്തവിളിക്കുക, അന്തിക്ക് കുളിച്ചു കുപ്പായവുമിട്ട് നല്ല മേക്കപ്പും ചെയ്ത് ചര്‍ച്ചിക്കുക ഇതാണ് ഒട്ടുമിക്ക കേരളാ എം. പി മാരുടേയും ജനസേവനം. നിര്‍ഗ്ഗുണപരബ്രഹ്മങ്ങളായ ഈ എം. പി മാരെ ചുമക്കേണ്ട ഗതികേടിലാണ് 2019 വരെ കേരളീയര്‍.
https://www.facebook.com/Malayalivartha
























