എല്‍ഡിഎഫ് ഭരണത്തിലെത്തിയശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകം; കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്നും കുമ്മനം

കണ്ണൂര്‍ കൂത്തുപറമ്പില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കണ്ണൂര്‍ ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും കുമ്മനം പറഞ്ഞു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
എല്‍ഡിഎഫ് ഭരണത്തിലെത്തിയശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇതെന്നും കുമ്മനം പറഞ്ഞു.
https://www.facebook.com/Malayalivartha























