യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ താക്കീത് നല്‍കി വിട്ടു; പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ഭീഷണി ;സംഭവം ഇങ്ങനെ

യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയ്ല്‍ ചെയ്യാന്‍ പത്താം ക്ലാസുകാരന്റെ ശ്രമം. ചങ്ങംകരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ വിരുതന്‍. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍ ബാത്ത് റൂമിന്റെ ഹോളിലൂടെ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
വീടിന് സമീപം യുവതിയുടെ ബന്ധു നിര്‍മ്മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളില്‍ നിന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ പിതൃസഹോദരനും മറ്റും ചേര്‍ന്ന് യുവാവിനെ പിടികൂടി. എന്നാല്‍ ഇയാളെ താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. മാപ്പ് പറഞ്ഞ് തടിയൂരിയ പത്താം ക്ലാസുകാരന്‍ വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു.
കഴിഞ്ഞ 17ന് യുവതിയുടെ വീടിന് മുന്നില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്തും ഇയാള്‍ കൊണ്ടുവന്ന് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ദൃശ്യങ്ങളടങ്ങിയ മൂന്ന് മെമ്മറി കാര്‍ഡുകള്‍ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha























