എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ നാലു പേർ അറസ്റ്റിൽ ; പിടിയിലായവർ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് പോലീസ്

എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലിയിലെ സമീറ മന്‍സിലില്‍ സമീര്‍ (25), കീഴലൂര്‍ പാലയോട്ടെ തെക്കൈയില്‍ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
വയനാടിലേക്ക് രക്ഷപ്പെടവെ ബോയ്സ് ടൗണിനു സമീപം തലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കുട്ടികൃഷ്ണനാണ് കേസന്വേഷിക്കുന്നത്. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. രാഷ്ടീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചനകള്‍.
പ്രതികള്‍ എല്ലാവരും സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും സൂചനയുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha























