കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു;രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം രംഗത്ത്

കണ്ണൂര്‍ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം രംഗത്ത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്നും അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. അടുത്തിടെ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണറുടെ പ്രതികരണം.
ഇന്നലെ നടന്ന പോലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു. അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണം. അക്രമ ബാധിത പ്രദേശങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് വെട്ടിക്കൊന്നത്. പേരാവൂര്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയും കോളയാട് ആലപ്പറമ്ബ് സ്വദേശിയുമായ ശ്യാമപ്രസാദ് കാക്കയങ്ങാട് ഐ.ടി.ഐ. എ.ബി.വി.പി. യൂണിറ്റ് അംഗമാണ്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20),മിനിക്കോല്‍ വീട്ടില്‍ സലീം (26), നീര്‍വേലിയിലെ സമീറ മന്‍സിലില്‍ സമീര്‍ (25), കീഴലൂര്‍ പാലയോട്ടെ തെക്കൈയില്‍ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha























