പ്രവാസികളുടെ പ്രശ്‍നങ്ങൾക്ക് പരിഹാരമാകുന്നു; ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേരളാ പ്രവാസികാര്യ കമ്മീഷൻ

വിദേശത്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേരളാ പ്രവാസികാര്യ കമ്മീഷൻ അറിയിച്ചു. വിമാനകമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി ഭവദാസൻ പറഞ്ഞു. പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ഉണ്ടാക്കുമെന്നും പ്രവാസികാര്യ കമ്മിഷൻ പറയുന്നു.
വിദേശത്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുന്നതരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതിരിക്കാൻ നിയമ ബോധവൽകരണം നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിക്കുകയും ചെയ്തു. നോർക്കാ റൂട്ട്സ് ശുപാർശ ചെയ്‍തവർക്ക് വായ്‍പ നൽകുന്നതിനുള്ള നടപടികൾ ഉദാരമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും. പെൻഷൻ തുക ഉയർത്താൻ സർക്കാരിനോട് ആവശ്യപ്പെടും. പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനായി കോഴിക്കോട് കമ്മിഷൻ അദാലത്ത് നടത്തി. 60 വയസ് കഴിഞ്ഞവർക്ക നോർക്കവെൽഫയർ ഫണ്ടിൽ ചേരുന്നതിനുള്ള തടസ്സങ്ങൾ പരാതിക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംഘടനാ നേതാക്കളുമായും കമ്മിഷൻ ചർച്ച നടത്തി. പരാതികളുടെ അടിസ്ഥാനത്തിൽ തുടർ അദാലത്തുകൾ നടത്തുമെന്ന് ജസ്റ്റിസ് പി ഭവദാസൻ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























