നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

പൊയിനാച്ചിയില്‍ നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു. ചട്ടംചാല്‍ മണ്ഡലിപ്പാറയില്‍ രാജന്റെ ഭാര്യ ശോഭ (32). മകള്‍ വിസ്മയ (13) എന്നിവരാണ് മരിച്ചത്. രാജനെയും ഓട്ടോ െ്രെഡവര്‍ ഖാദറിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്.
ബഡിച്ചാലില്‍നിന്നു പുല്ലുരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിച്ചതിനു ശേഷം അതേ ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞു. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് രാജന്‍.
https://www.facebook.com/Malayalivartha


























