ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലെ അതിക്രമങ്ങള്‍ക്കെതിരെ ജനുവരി 31 ന് നിയമസഭ മാര്‍ച്ച്

ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലെ അതിക്രമങ്ങള്‍ക്കെതിരെ ജനുവരി 31ന് നിയമസഭ മാര്‍ച്ച് സംഘടിപ്പിക്കും. നേരത്തേ 24ന് നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് വാഹന പണിമുടക്ക് കാരണമാണ് മാറ്റിയത്.
മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ജനകീയസമര സമിതി സംസ്ഥാന സമിതി കണ്‍വീനര്‍ സി.പി. ചെറിയ മുഹമ്മദ് അറിയിച്ചു. പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
https://www.facebook.com/Malayalivartha























