ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കം, പ്രതിപക്ഷം സഭയിലെത്തിയത് പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി , കേന്ദ്ര നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപനം

ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേസമയം, പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് എഴുതിയ പ്‌ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം എത്തിയത്.
നയപ്രഖ്യാപനത്തിന് ശേഷം സഭ ഇന്നത്തേക്ക് പിരിയും. നാളെ വീണ്ടും ചേരുന്ന സഭ മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കു ചരമോപചാരം അര്‍പ്പിച്ച് പിരിയും. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും. 26 മുതല്‍ 29 വരെ സഭ ചേരുകയില്ല. 30 മുതല്‍ വീണ്ടും ചര്‍ച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.
https://www.facebook.com/Malayalivartha

























