നിയമസഭ സമ്മേളനം: നോട്ടു നിരോധനം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് ഗവര്‍ണര്‍

ജി.എസ്.ടിയും നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്ന് വിലയിരുത്തലുണ്ട്.
കേരളത്തിലെ ക്രമസമാധാന നില മികച്ചതാണെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം സുരക്ഷിത ഇടമല്ല എന്ന പ്രചരണം ശരിയല്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്
അതേസമയം, പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് എഴുതിയ പ്‌ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം എത്തിയത്.
ഗവര്‍ണറുടെ പ്രഖ്യാപനങ്ങള്‍
- 100% വൈദ്യുതീകരണം നടപ്പാക്കി
- മാനവശേഷിയില്‍ രാജ്യത്ത് കേരളം ഒന്നാമത്
- ക്രമസമാധാന നില മികച്ച നിലയില്‍
- ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണ്
- ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി
- ഓഖി ദുരന്തം സര്‍ക്കാര്‍ മികച്ച രീതിയില്‍ നേരിട്ടു, ദുരന്തനിവാരണം കാര്യക്ഷമമാക്കണം
- കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
- 100 ശതമാനവും വെളിയിട വിസര്‍ജ്ജ മുക്ത സംസ്ഥാനമായി കേരളം മാറി
- അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതര്‍
- കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും മറികടക്കണം
- വികസന കാഴ്ചപ്പാടില്‍ പരിസ്ഥിതിയേയും പരിഗണിക്കണം
- പൊലീസില്‍ വനിതകളുടെ സാന്നിദ്ധ്യം 25 ശതമാനമാക്കും
- കേരള മോഡല്‍ വികസനം അന്താരാഷ്ട്ര ശ്രദ്ധ നേടി
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും
- തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങള്‍
- ഫൊറന്‍സിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും
- തൊഴിലുകള്‍ പലതും പരമ്പരാഗത രീതികളില്‍ നിന്ന് പുതിയതിലേക്കു മാറുന്നു, ഒട്ടേറെ തൊഴിലുകള്‍ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങള്‍ തുറക്കും
- ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന
- സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികള്‍
- അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മിനിമം വേതനം ഉറപ്പാക്കും, ഇതിനായി നിയമനിര്‍മാണം നടത്തും
- അടിസ്ഥാനസൗകര്യ വികസനത്തിന് നാല് പദ്ധതികള്‍ നടപ്പാക്കും
https://www.facebook.com/Malayalivartha

























