Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ജയമോൾ മകനെ ക്രൂരമായി കൊലപ്പെടുത്താനുള്ള യഥാർത്ഥ കാരണം എന്ത്? ഭര്‍ത്താവ് ജോബിനെ ആക്രമിക്കുന്നതും എന്തിന്? ജയമോളുടെ വിചിത്ര സ്വഭാവത്തിന്റെ ചുരുളുകൾ അഴിക്കാൻ അന്വേഷണ സംഘം

22 JANUARY 2018 02:00 PM IST
മലയാളി വാര്‍ത്ത

നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചാത്തന്‍സേവ അടക്കമുള്ള കാര്യങ്ങള്‍ കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കൊട്ടിയത്തെ പതിനാല് വയസ്സുകാരന്‍ ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഇത്തരം ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ജിത്തുവിന്റെ അച്ഛന്‍ ജോബിനേയും സഹോദരി ടീനുവിനേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ജയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നു.

ജിത്തു ജോബ് കൊല്ലപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇന്നേക്ക് കൃത്യം ഒരാഴ്ച മുന്‍പ്. ഇത്രയും ദിവസത്തിനകം പ്രതിയെ പിടികൂടാന്‍ സാധിച്ചു എന്നതിനപ്പുറം എന്തിനാണ് ജിത്തുവിനെ അമ്മ ജയ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. ജയമോളെ ചോദ്യം ചെയ്തതില്‍ നിന്നും കേസില്‍ വല്ലാതെ പുരോഗതിയുണ്ടാകുമെന്ന് കരുതാവുന്ന നിലയിലുമല്ല കാര്യങ്ങള്‍.

ആദ്യ ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ജയമോള്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്. നാട്ടുകാരായ പത്തോളം പേരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. എന്തിന് കൊലപാതകം നടത്തി, ജയ ഒറ്റയ്ക്കാണോ കൃത്യം നിര്‍വ്വഹിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് പോലീസിന് ഉത്തരം കിട്ടേണ്ടത്. കേസില്‍ കുടുംബ ഓഹരി സംബന്ധിച്ച വിഷയങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

ജിത്തുവിന്റെ കൊലപാതകം ജയമോള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെയാണ് തുടക്കം മുതല്‍ പോലീസിന്റെ നിഗമനം. എന്നാല്‍ ജയ ഒറ്റയ്ക്കല്ല എന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ പോലീസിന് ലഭിച്ചിട്ടുമില്ല. ജയമോളുടെ മാനസിക നില വീണ്ടും പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ ജയമോളുടെ ഭര്‍ത്താവ് ജോബിനേയും മകള്‍ ടീനുവിനേയും പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചോദ്യം ചെയ്തു. കൊട്ടിയം എസ്എച്ചഒ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട്ടിലെത്തി ഇരുവരേയും വിശദമായി ചോദ്യം ചെയ്തത്. നേരത്തെ ജയയുടെ മാനസിക നില തകരാറിലാണ് എന്ന് ജോബും മകളും പോലീസിനോട് പറഞ്ഞിരുന്നു. ജയ കഴിഞ്ഞ ഒരു വര്‍ഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ജോബും ടീനുവും. മാത്രമല്ല ജിത്തുവും അമ്മയും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്നും ജോബും മകളും മൊഴി നല്‍കിയിട്ടുണ്ട്. ചിലപ്പൊഴൊക്കെ ജയമോള്‍ തന്നെയും ഉപദ്രവിച്ചിട്ടുണ്ട് എന്നും ജോബ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ജയയുടെ വീട്ടിലെ ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കാനൊരുങ്ങുകയാണ്. ഇതിനായി കോളുകളുടെ വിശദാംശങ്ങള്‍ തേടി പോലീസ് വിഎസ്‌എന്‍എല്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്. ജയമോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് വീട്ടിലെ ലാന്‍ഡ് നമ്പറിൽ നിന്നും പോയതും വന്നതുമായ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് തേടുന്നത്. ജയമോളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്ററഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പോലീസ്. ഇതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends