Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

എന്റെ മക്കള്‍ക്ക് ഒരു വാക്‌സിനും എടുത്തിട്ടില്ല, സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരമാണ് ശീലമില്ലാത്ത സ്വഭാവം എന്നെ ഭരിക്കുന്നതെന്ന് സി.പി.എം എം.എല്‍.എ ആരിഫ് പറഞ്ഞത് വിവാദമാകുന്നു

22 JANUARY 2018 01:32 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മീസില്‍ റൂബില്ല വാക്‌സിനേഷനെതിരെ സി.പി.എം എം.എല്‍.എ ആരിഫ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. തന്റെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതിരിക്കുകയും, വാക്‌സിനേഷന് എതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത എ.എം ആരിഫ് എം.എല്‍.എ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം എ ) ആരോപിച്ചു. പുരോഗമന പ്രസ്ഥാനത്തിന്റെ ജനപ്രതിനിധിയായ ആരിഫ് ഇത്തരം നിലപാട് സ്വീകരിക്കുന്നത് തികച്ചും ആശങ്ക ജനകമാണെന്നും ഐ.എം.എ പ്രസ്താവനയില്‍ അറിയിച്ചു.

ശാസ്ത്രത്തോടും, വിദ്യാഭ്യാസ പുരോഗതിയോടും എന്നും പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ പ്രസ്താനത്തിന്റെ എം.എല്‍.എ ഇത്തരം ഒരു നിലപാടില്‍ എത്തിയത് അതിശയകരമായി തോന്നി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനയുമൊക്കെ വാക്‌സിനേഷന് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുമ്പോള്‍ തികച്ചും അശാസ്ത്രീയമായ നിലപാട് എം.എല്‍.എ സ്വീകരിച്ചത് പൊതുജനാരോഗ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഐ.എം എ വിലയിരുത്തി. സംസ്ഥാനത്ത് വാക്‌സിനേഷന്‍ 100 % നടപ്പിലാക്കാന്‍ സര്‍ക്കാരും ആരോഗ്യ മന്ത്രിയും കാണിക്കുന്ന താല്‍പര്യം മാതൃകാപരമാണ്. ഈ അവസരത്തില്‍ ഭരണപക്ഷത്തിലെ ഒരു അംഗം തന്നെ പരസ്യ നിലപാട് സ്വീകരിച്ചത് അനൗചിത്വമായിപ്പോയി. ഈ സാഹചര്യത്തില്‍ എം.എല്‍.എ തെറ്റ് തിരുത്തുകയും ശാസ്ത്രത്തോടൊപ്പം എം എല്‍ എ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മറും, സെക്രട്ടറി ഡോ.എന്‍.സുള്‍ഫിയും ആവശ്യപ്പെട്ടു.

വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തനിക്ക് ഇരട്ടത്താപ്പ് സ്വീകരിക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം എം.എല്‍.എ പ്രസ്താവിച്ചിരുന്നു.സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ഉള്ളത് കൊണ്ടാണ് ഇതിനെ പിന്തുണച്ചതെന്നും എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ പത്‌സ് കേരള സംഘടിപ്പിച്ച ശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്റെ മക്കള്‍ക്ക് ഒരു വാക്‌സിനും എടുത്തിട്ടില്ല. സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരമാണ് ശീലമില്ലാത്ത സ്വഭാവം എന്നെ ഭരിക്കുന്നത്. അതുകൊണ്ടാണ് വാക്‌സിനേഷന്‍ സംബന്ധിച്ച അവലോകന യോഗങ്ങളില്‍ പങ്കെടുക്കേണ്ടി വന്നത്. വിശ്വസിക്കാത്തവര്‍ക്ക് അത് വിശ്വാസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടായിരുന്നു അന്നും. അനുസരിച്ചേ പറ്റൂ എന്ന നിര്‍ദ്ദേശമുളളതിനാല്‍ ഇരട്ടത്താപ്പ് സ്വീകരിക്കുകയായിരുന്നെന്നുമാണ് ആരിഫ് എം.എല്‍.എ പറഞ്ഞത്. മുസ്്‌ലിം സമുദായ അംഗമായ ആരിഫ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends