Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കാന്‍സര്‍ നാലാം സ്റ്റേജിലെത്തിയ സ്ത്രീ കഞ്ചാവ് കൊണ്ടുണ്ടാക്കിയ മരുന്ന് കഴിച്ച് രോഗമുക്തയായെന്ന് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ്

22 JANUARY 2018 03:45 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മകള്‍. ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യ എന്ന പേരിലാണ് കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം മാനവീയം വീഥിയിലും കൊച്ചി മറൈന്‍ ഡ്രൈവിലും കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. പൊലീസും ഇന്റലിജന്‍സും ഈ വിവരം അറിഞ്ഞതേയില്ല. തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാക്കളും പെണ്‍കുട്ടികളും അടങ്ങുന്ന 25ലധികം പേരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. തെരുവോരക്കൂട്ടം ഇതിനെതിരെ രംഗത്ത് വന്നു. ഇവര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് തെരുവോരക്കൂട്ടം എസ്‌കിക്യൂട്ടിവ് അംഗങ്ങള്‍ ആരോപിച്ചു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ കഞ്ചാവ് കൊണ്ട് നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് കഴിയുമെന്നാണ് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ ഇന്ത്യ മൂവ്‌മെന്റ് പറയുന്നത്.

1983ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ കഞ്ചാവ് വില്‍പ്പന നിരോധിക്കുന്നതെന്ന് ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യ പ്രവര്‍ത്തകന്‍ വിപിന്‍ പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അങ്ങനെ ചെയ്തത്. അല്ലെങ്കില്‍ എന്തിനാണ് കഞ്ചാവ് നിരോധിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇന്ന് സിന്തറ്റിക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികില്‍സ ശരിയല്ല. ന്യൂറോ രോഗങ്ങള്‍ , കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മാരക രോഗങ്ങള്‍ തടയാന്‍ കഞ്ചാവിന് കഴിയും. ഇതിന്റെ പഠനങ്ങളുടെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും വിപിന്‍ പറയുന്നു. ബാംഗ്ലൂരില്‍ അര്‍ബുദം പിടിപെട്ട് നാലാം സ്റ്റേജിലായ സ്ത്രീ കഞ്ചാവ് കൊണ്ട് ഉപയോഗിച്ച മരുന്ന് കഴിച്ച് രോഗമുക്തയായെന്നും ഇയാള്‍ വെളിപ്പെടുത്തി.    



രാജ്യത്തെ സാംസ്‌കാരിക ഇടങ്ങളിലാണ് പുരോഗമനപരമായ ചര്‍ച്ചകളും അഭിപ്രായങ്ങളും നടക്കുന്നത്. അതിന് തടയിടാന്‍ നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം കൂട്ടായ്മകളെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ചില പുരോഗമന പ്രസ്ഥാനങ്ങള്‍ മാനവീയം വീഥിയെ തകര്‍ക്കുന്നതിന് , അവിടെ എത്തുന്നവരെല്ലാം കഞ്ചാവിന് അടിമകളാണെന്ന് പ്രചരണം നടത്തിയതായി തെരുവോരക്കൂട്ടം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഞ്ചാവിന് അനുകൂലമായി കൂട്ടായ്മ സംഘടിപ്പിച്ചപ്പോള്‍ തെരുവോരക്കൂട്ടം അതിനെ എതിര്‍ത്തിരുന്നു. പക്ഷെ, പുരോഗമനപ്രസ്ഥാനങ്ങളെയൊന്നും കണ്ടതുമില്ല. കൂട്ടായ്മ സംഘടിപ്പിച്ചവരോട് എക്‌സൈസ് മന്ത്രിയുടെ വീട്ടില്‍ പോയി സമരം നടത്താന്‍ തെരുവോരം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ സാംസ്‌കാരിക ഇടമായ മാനവീയം വീഥിയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ വിവരം അറിയിച്ചു. ആരും എത്തിയില്ല. മുമ്പ് പലപ്പോഴും തെരുവോരം പ്രവര്‍ത്തകരെ കഞ്ചാവ് ഉപയോഗിക്കുന്നെന്ന് ആരോപിച്ച്, അനാവശ്യമായി മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 



സിനിമാ ലോകത്തുള്ള ചിലരുടെ പരോക്ഷ പിന്തുണ ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യയ്ക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലെ ചില നടന്‍മാരും സംവിധായകരും നടിമാരും കഞ്ചാവിന്റെ ആരാധകരാണ്. പല ലൊക്കേഷനുകളിലും ഇവര്‍ പരസ്യമായാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കൊച്ചിയിലെ യുവ താരദമ്പതികള്‍ അവസാനം ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയില്‍ ലഹരിമുക്ത ചികില്‍സതേടിയിരുന്നു. അതിന് മുമ്പ് ഇവരുടെ സുഹൃത്തായ മറ്റൊരു നടന്‍ അമേരിക്കയിലാണ് ഡീഅഡ്ക്ഷന് ചികില്‍സ തേടിയത്. 



കഞ്ചാവിന് ഔഷധഗുണമുണ്ടെന്നും മുമ്പ് ഇത് പലരും ഉപയോഗിച്ചിരുന്നതാണെന്നും നല്ല ഉത്തേജന വസ്തുവാണെന്നും ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. ഇന്ത്യയിലും അങ്ങനെ വേണമെന്നാണ് ഇവരുടെ ആവശ്യം. മര്യാദയ്ക്ക് മദ്യം പോലും കഴിക്കാനറിയാത്ത മലയാളികളുടെ ഇടയില്‍ കഞ്ചാവ് നിയമവിധേയമാക്കായാല്‍ ദൂരവ്യാപമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മനശാസ്ത്രഞ്ജന്‍മാര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. മോര്‍ഫിന്‍ പോലുള്ള വേദന സംഹാരികള്‍ കണ്ട് പിടിക്കുന്നതിന് മുമ്പ് ശസ്ത്രക്രിയയ്ക്കും മറ്റും രോഗികള്‍ക്ക് കഞ്ചാവ് നല്‍കിയിട്ടുണ്ടെന്നും അതിന്റെ ദൂഷ്യഫലങ്ങള്‍ പിന്നീട് ലോകം കണ്ടതാണെന്നും ഫാദര്‍ പോള്‍ തേലേക്കാട്ട് ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends