Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

മന്ത്രിസഭയില്‍ നിന്ന് പി. തിലോത്തമന്‍ തെറിച്ചേക്കും? ഭക്ഷ്യമന്ത്രി സി.പി.ഐയിലെ പി.തിലോത്തമനെ മന്ത്രി സ്ഥാനത്തു നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം; ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

22 JANUARY 2018 11:04 PM IST
മലയാളി വാര്‍ത്ത

മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി കൂടി പുറത്തേക്കെന്ന് സൂചന. ഭക്ഷ്യമന്ത്രി സി.പി.ഐയിലെ പി.തിലോത്തമനെയാണ് മന്ത്രി സ്ഥാനത്തു നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം. സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പി.തിലോത്തമനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മന്ത്രിസ്ഥാനത്ത് തിലോത്തമന്‍ പൂര്‍ണ്ണപരാജയമാണെന്നാണ് ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്റെ പ്രതിഛായയെതന്നെ തകര്‍ക്കുന്ന തരത്തില്‍ ഭക്ഷ്യവകുപ്പ് മാറിയെന്നാണ് ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്.

സമ്മേളനങ്ങളില്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇതേവരെ മന്ത്രിമാര്‍ക്ക് ആയിട്ടില്ലെന്നാണ് പൊതുവികാരം. മന്ത്രിസഭയില്‍ ഇപ്പോള്‍ സി.പി.ഐക്ക് നാലു മന്ത്രിമാരാണുള്ളത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, വനംമന്ത്രി കെ.രാജു, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതില്‍ സുനില്‍കുമാറാനു മാത്രമാണ് ഏറ്റവും കുറച്ച് വിമര്‍ശനം ഏല്‍ക്കുന്നത്. പി.തിലോത്തമനെയാണ് ഭൂരിപക്ഷം പ്രതിനിധികളും ഏതിര്‍ക്കുന്നത്.

മന്ത്രി അഴിമതിരഹിതനാണെങ്കിലും അമ്പേ പരാജയമാണെന്നാണ് ഏല്ലാവരുടെയും വിലയിരുത്തല്‍. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി റേഷന്‍മുടങ്ങിയത് മന്ത്രിസഭക്ക് തീരാകളങ്കമായിരുന്നു. ഇതിന്റെ ക്ഷീണം സി്പി.ഐക്കുമുണ്ടായി. അതേപോലെ തന്നെ ഭക്ഷ്യഭദ്രതാനിയമവും പൊതുവിതരണരംഗവും കുളമായി. റേഷന്‍കടകളിലും സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലും മിക്കസമയങ്ങളിലും സാധനങ്ങള്‍ക്ക് കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. വാതില്‍പ്പടി വിതരണം നടപ്പാക്കിയിട്ടുപോലും റേഷന്‍രംഗത്ത് കരിഞ്ചന്തക്കാര്‍ വര്‍ദ്ധിക്കുകയാണ്. അര്‍ഹമായ ഭക്ഷ്യവിഹിതം കേന്ദ്രത്തില്‍ നിന്ന് വാങ്ങി എടുക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിയുന്നില്ല. റേഷന്‍ വസ്തുക്കള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. വിപണിയില്‍ നടക്കുന്നതൊന്നും ഭക്ഷ്യവകുപ്പ് അറിയുന്നില്ല തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് പി.തിലോത്തമനെതിരെ ഉയരുന്നത്.മന്ത്രിയുടെ ഓഫീസിനെ പറ്റിയുംനിരവധി പരാതികളാണ് ഉയരുന്നത്. കഴിവുകെട്ട ഉദ്യോഗസ്ഥരാണ് മന്ത്രിക്കൊപ്പമെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം.

അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ഭക്ഷ്യ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എയെ അനുകൂലിക്കുന്ന വിഭാഗമാണെന്നാണ് തിലോത്തമനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ദിവാകരശന മന്ത്രിയാക്കാനുള്ള പിന്‍വാതില്‍ തന്ത്രങ്ങളാണ് ഇതിനു പിന്നിലെന്നും ഇവര്‍ പറയുന്നു.അതേസമയം അഴിമതി വിരുദ്ധനെന്ന പ്രതിഛായയും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്തയാളെന്ന പരിഗണനയും തിലോത്തമന് സഹായമാകുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം പ്രതിനിധികളും എതിരാകുന്നതും വകുപ്പ് പരാജയമാണെന്ന പൊതുവികാരവും അവഗണിക്കാന്‍ നേതൃത്വത്തിന് ആകുന്നുമില്ല. നിയമസഭാ സമ്മേളനത്തിനു ശേഷം സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണിക്കും സാധ്യത ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends