ആലുവയിൽ കെഎസ്ആര്‍ടിസി ബസ് പത്ത് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

ആലുവയിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിച്ചത് പത്ത് വാഹനങ്ങളെ. ഇന്നലെ വൈകുന്നേരം പറവൂർ കവലയിൽ ദേശീയപാതയിലാണ് സംഭവം നടന്നത്. സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന വാഹന നിരയിലെ പുറകിലുള്ള കാറിലിടിക്കുകയായിരുന്നു. തുടർന്ന് ബസ് മുന്നോട്ട് പോകുകയും വാഹനങ്ങളോരോന്നായി പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തു. ഒരു സ്‌കൂട്ടറും ഒരു ലോറിയും എട്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു.
രണ്ട് കാറുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു. തൃശൂരില്‍ നിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആകാം അപകടകാരണമെന്ന് ട്രാഫിക് പൊലീസ് പറയുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























