വിവാഹ ദിനത്തില്‍ പ്രതിശ്രുതവരന്‍ ഇല്ല.. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വധുവിനെ മുറച്ചെറുക്കനെക്കൊണ്ട് മിന്നുകെട്ടിച്ചു...

ബാലരാമപുരം പെരിങ്ങമ്മലയിലെ ഒരു മണ്ഡപത്തിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. വിവാഹ ദിനത്തില്‍ പ്രതിശ്രുതവരന്‍ മുങ്ങി വിവാഹം മുടങ്ങാതിരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വധുവിനെ മുറച്ചെറുക്കനെക്കൊണ്ട് മിന്നുകെട്ടിച്ച് പ്രശ്‌നം പരിഹരിച്ചു. പെരിങ്ങമ്മലയില്‍ തന്നെയുള്ള പെണ്‍കുട്ടിയുമായി കോട്ടുകാല്‍കോണം കാവിന്‍പുറത്തുള്ള യുവാവിനാണ് കല്യാണം ഉറപ്പിച്ചിരുന്നത്. കല്യാണത്തലേന്ന് ചെറുക്കന്റെ വീട്ടുകാര്‍ പ്രതിശ്രുതവധുവിനു പുടവയും കൊടുത്തു.
വിവാഹ മുഹൂര്‍ത്തമെത്തിയപ്പോള്‍ ചെറുക്കനെയും കൂട്ടരെയും കാണാനില്ല. ആകെ പരവശതയിലായ ബന്ധുക്കള്‍ ചെറുക്കന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വരന്‍ മുങ്ങിയതായി അറിഞ്ഞത്. അപ്പോഴാണ് ഇയാളുടെ വീട്ടില്‍ മൂന്നു കൊല്ലത്തോളമായി കൂടെ താമസിച്ചിരുന്ന യുവതി വിവാഹ വിവരമറിഞ്ഞെത്തിയത്. മണിക്കൂറുകള്‍ക്കകം പ്രതിശ്രുത വധുവിന്റെ മുറച്ചെറുക്കനെകൊണ്ട് മിന്നുകെട്ടിച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പെയിന്റിംഗ് പണിക്കാരനായ യുവാവ് കുഴിത്തുറ സ്വദേശിയായ യുവതിയെ മൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ടു.
വല്ലപ്പോഴുമൊക്കെ വന്നുപോയ ഇയാള്‍ക്ക് മൂന്നുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തില്‍ കുഞ്ഞുങ്ങളുമില്ല. വിവാഹമറിഞ്ഞ് യുവതി എത്തിയതാണ് പ്രതിശ്രുതവരന് മുങ്ങേണ്ടതായി വന്നത്. വീട്ടുകാര്‍ മകനെ കാണ്‍മാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha


























