ഇന്ധവവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വാഹന പണിമുടക്ക്; സ്വകാര്യ വാഹനങ്ങള്‍ തടയില്ല

അടിക്കടി വര്‍ദ്ധിക്കുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നാളെ പണിമുടക്ക് നടത്തും. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണുമുടക്ക്. ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കില്ല. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും ടാക്‌സികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ടെങ്കിലും പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചിട്ടില്ല. ചരക്കു ലോറികളും സമരത്തില്‍ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ റാലികളും പ്രകടനങ്ങളും നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റിടങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലുമാണ് പരിപാടികള്‍. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha


























