ചർച്ച പരാജയം; നാളെ നടക്കുന്ന പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി

പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വൈകിട്ട് മുഖ്യമന്ത്രി കെ.എസ്.ആര്‍.ടി.സി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികൾക്ക് നിര്‍ദ്ദേശം നൽകണമെന്നും എക്സൈസ് തീരുവ വർധിപ്പിച്ചത് പിൻവലിക്കണമെന്നുമാണ് സംയുക്ത സമര സമിതിയുടെ ആവശ്യം.
https://www.facebook.com/Malayalivartha


























