പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയോട് കാമുകന്‍ ചെയ്തത്?

പരിചയം പ്രണയാഭ്യര്‍ത്ഥനായി മാറിയപ്പോള്‍ അത് നിരസിച്ച പതിനേഴുകാരിയെ പതിനേഴുകാരന്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയും കുത്തിയ കൗമാരക്കാരനും പരിചയക്കാരായിരുന്നു. ഇരുവരും തമ്മില്‍ ഫോണില്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇത് കണ്ടെത്തിയതോടെ പരസ്പരം എസ്.എം.എസുകള്‍ അയക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കിയിരുന്നു.
ഇതോടെ ഇയാളുമായുള്ള ബന്ധം പെണ്‍കുട്ടി അവസാനിപ്പിച്ചു. എന്നാല്‍ കൗമാരക്കാരന്‍ പെണ്‍കുട്ടിയെ വീണ്ടും പിന്തുടര്‍ന്ന് ശല്യം ചെയ്തു കൊണ്ടിരുന്നു. ആണ്‍കുട്ടി പതിവായി വീട്ടിലെത്തി ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആണ്‍കുട്ടിയുടെ ശല്യം തുടര്‍ന്നതോടെ ഇവര്‍ ഇയാളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. അമ്മയെ അറിയിച്ചതിന് ശേഷം ആണ്‍കുട്ടി ശല്യം തുടര്‍ന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി അസഭ്യം പറയുന്നതും പെണ്‍കുട്ടി കോളജില്‍ പോകുമ്പോള്‍ പിന്തുടരുന്നതും പതിവാക്കി. ഒടുവില്‍ തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടി കോളജില്‍ നിന്ന് മടങ്ങി വരുന്ന വഴിക്ക് പിന്തുടര്‍ന്ന് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. തന്നെ തിരിച്ചു പ്രണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം നിരസിച്ചതോടെ കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തുടയിലും ചെവിയുടെ ഭാഗത്തും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha


























