കാമുകിക്ക് സുഹൃത്തുമായി ബന്ധം; ഇതറിഞ്ഞ കാമുകൻ ചെയ്തത് ഇങ്ങനെ...

കാമുകിക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്നറിഞ്ഞ കാമുകൻ സുഹൃത്തിനെ ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കിസാൻ കോളനി നിവാസിയായ അജിത് ആന്റണി ആണ് ഗാന്ധിനഗറിൽ ചായക്കട നടത്തുന്ന ഉദയാ കോളനി നിവാസി വിനോയ് കുമാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്... വിനോയിക്കും അജിത്തിനും ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും കാമുകിയായ അവർ ഇപ്പോൾ വിദേശത്താണ്. വിനോയിയുമായി ബന്ധം തുടരുന്നുണ്ടെങ്കിലും അജിത്തിനെ ഒഴിവാക്കി. ഇതു വൈരാഗ്യത്തിനിടയാക്കി.
ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കാനാണ് അജിത് ബൈക്കിൽ വിനോയിയുടെ ചായക്കടയിലെത്തിയത്. തുടർന്നുണ്ടായ തർക്കത്തെതുടർന്ന് അജിത് ഇരുന്പുകന്പികൊണ്ട് വിനോയിയുടെ തലയ്ക്കടിക്കുകയും കഴുത്തിനു കുത്തുകയുമായിരുന്നു. സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും വിനോയിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം ബൈക്കിൽ കടന്ന അജിത്തിനെ അര മണിക്കൂറിനുള്ളിൽ തമ്മനം കിസാൻ കോളനിയിൽനിന്നാണു പോലീസ് പിടികൂടിയത്. നേരത്തെ ഉദയാ കോളനി നിവാസിയായിരുന്ന ഇയാൾ മൂന്നു മാസമായി കിസാൻകോളനിയിൽ താമസിച്ചുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























