ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ സ്വീഡൻ സായിപ്പ് ഫോട്ടോ എടുക്കുന്നതിനിടെ മാലിന്യക്കുഴിയില്‍ കുടുങ്ങി

ഫോര്‍ട്ട്കൊച്ചി കാണാനെത്തിയതായിരുന്നു സ്വീഡൻ സായിപ്പ്. കൊച്ചിയുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന സായിപ്പ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെ മാലിന്യക്കുഴിയില്‍ കുടുങ്ങി. ഇയാൾ മാലിന്യക്കുഴിയില്‍ വീണപ്പോൾ കൂടെയുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളമുണ്ടാക്കുകയും ഇതേതുടർന്ന് സമീപത്തെ മീന്‍കച്ചവടക്കാരും മറ്റും ഓടിയെത്തുകയുമായിരുന്നു.
ശരീരം മുഴുവന്‍ മാലിന്യം നിറഞ്ഞ സായിപ്പിനെ അവര്‍ കടല്‍ തീരത്ത് എത്തിച്ച് അഴുക്ക് കഴുകി കളഞ്ഞു. ശരീരത്ത് മറ്റ് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. കടപ്പുറത്തിനു സമീപത്തെ ഓട മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയാണ്. പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇവിടം വൃത്തിയാക്കാന്‍ നടപടിയുണ്ടായിട്ടില്ല. കുറച്ചുനാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























