കോടിയേരി അടക്കമുള്ള സി.പി.എം നേതാക്കളുമായി അടുത്തബന്ധമുള്ള വ്യവസായി ദുബയ് കമ്പനി പ്രതിനിധികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയേക്കും

ദുബയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ, കോടിയേരി ബാലകൃഷ്ണന്റെ മകനെ രക്ഷിക്കാന്‍ പ്രമുഖ പ്രവാസി വ്യവസായി രംഗത്ത്. കമ്പനിയുടെ പരാതി മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ വ്യവസായി ദുബയിലെ കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് കൊടുത്തതായാണ് റിപ്പോര്‍ട്ട്. മുമ്പ് പലരും ഇടനിലക്കാരായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല. തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പൊളിറ്റ്ബ്യൂറോയെ സമീപിച്ചത്. വ്യവസായിയുടെ കേരളത്തിലെ പല സംരംഭങ്ങള്‍ക്കും സഹായം ചെയ്തുകൊടുക്കുന്നത് സി.പി.എമ്മിലെ ചില ഉന്നത നേതാക്കളാണ്. സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും മുസ്്‌ലിംലീഗിലെയും ചില നേതാക്കള്‍ക്ക് ഈ വ്യവസായിയുടെ ബിസിനസുകളില്‍ പങ്കാളിത്തമുണ്ടെന്ന് മുമ്പ് ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























