മലപ്പുറത്ത് പാചക വാതക ലോറി മറിഞ്ഞു... പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ പാചക വാതകം കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. രാത്രി ഏഴരയോടെ കൊച്ചിയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്നും പാചക വാതകം ചോരുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം, അപകടമുണ്ടായത് സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണെന്നും നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha


























