അനുഷ്കയെ ഇപ്പോൾ കണ്ടേ പറ്റുള്ളൂ... സാഹസികതയുമായി പ്രഭാസ്; പൊളിച്ചടുക്കി ആരാധകർ

അനുഷ്കയെ കാണാന്‍ പ്രഭാസ് ബാഗമതിയുടെ സെറ്റിലെത്തിയപ്പോൾ കണ്ടിട്ട് ആരും തിരിച്ചറിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല താരം എത്തിയത് മുഖം മറച്ചായിരുന്നു. അനുഷ്ക-പ്രഭാസ് ബന്ധം പലപ്പോഴും ഗോസിപ്പ് കോളങ്ങള്‍ കൊണ്ടാടിയപ്പോളും തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
എങ്കില്‍ പിന്നെ മുഖം മൂടി ധരിച്ച് സെറ്റിലെന്തിന് എത്തി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സെറ്റിലുണ്ടായിരുന്ന ഒരു പ്രഭാസ് ആരാധകനാണ് താരത്തെ മുഖം മറിച്ചിട്ടും തിരിച്ചറിഞ്ഞത്.
അതേ സമയം പ്രഭാസ് മുഖം മറിച്ചെത്തിയത് സാഹോയിലെ മേക്ക് ഓവര്‍ വെളിപ്പെടുത്താതെ ഇരിക്കാനാണെന്നും പ്രഭാസ് ആരാധകരില്‍ ഒരു വിഭാഗം പറയുന്നുണ്ട്. ഈ സംഭവത്തിനു ശേഷം വീണ്ടും ഇരുവരുടെയും ബന്ധത്തെ സംശയത്തോടെ നോക്കികാണുകയാണ് ആരാധകർ.

https://www.facebook.com/Malayalivartha


























