ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ദേശീയപാത പാറേംപാടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊങ്ങണൂര്‍കാവില്‍ കാളിദാസന്‍ മകന്‍ അഭിലാഷ് എന്ന കണ്ണന്‍(28), പോര്‍ക്കുളം ചെറുവത്തൂര്‍ പ്രിന്‍സണ്‍ മകന്‍ അഗസ്റ്റിന്‍(28) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പാറേംപാടം വിക്ടറിക്കടുത്ത് വച്ചായിരുന്നു അപകടം. കുന്നകുളത്ത് നിന്നും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു രണ്ടുപേരും. കണ്ണനാണ് ബൈക്ക് ഓടിച്ചിരുന്നത്.
എതിര്‍ദിശയില്‍ നിന്നും മരങ്ങള്‍ കയറ്റി വന്നിരുന്ന ലോറിയിലാണ് ഇവരുടെ ബൈക്ക് ഇടിച്ചത്. കണ്ണന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അഗസ്റ്റിന്‍ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. കുന്നംകുളത്തെ ടെന്‌പോ ട്രാവലര്‍ െ്രെഡവറാണ് കണ്ണന്‍. അഗസ്റ്റിന്‍ കാറ്ററിംഗ് തൊഴിലാളിയാണ്.
കുന്നംകുളത്തുനിന്നെത്തിയ ആക്ട്‌സ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിയിലേക്ക് മാറ്റിയത്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഉച്ചയ്ക്ക് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























