ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി കുറച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി കുറച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍, മുന്‍ അംഗം അജയ് തറയില്‍ എന്നിവര്‍ നല്‍കിയ ഹരജികളാണ് ഹൈകോടതി തള്ളിയത്.
നേരത്തെ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി മുന്നില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ച് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് കാലാവധി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരായാണ് ഇരുവരും കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























