ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് പത്മഭൂഷൺ

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷൺ ബഹുമതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗങ്ങൾ തിരുമേനിയുടെ പ്രത്യേകതയാണ്.
1999 മുതല്‍ 2007 വരെ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പ്രധാന അധ്യക്ഷനായിരുന്നു. ഇപ്പോൾ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിക്കുകയാണ്. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 ന് ആണ് ക്രിസോസ്റ്റം തിരുമേനി നൂറാം ജന്മദിനം ആഘോഷിച്ചത്.
https://www.facebook.com/Malayalivartha


























