Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വനിതാ ഡോക്ടറുടെ മരണത്തിന് പിന്നില്‍ അസ്വാഭാവികത; . ഓടുന്ന ട്രെയിനില്‍ നിന്നും സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളത്

26 JANUARY 2018 08:47 AM IST
മലയാളി വാര്‍ത്ത

മലബാര്‍ എക്‌സ്പ്രസില്‍ പിഞ്ച് കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യവേ ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ഡോക്ടറുടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. തുഷാരയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ദ്ധര്‍ സൂചന നല്‍കി. ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു കണ്ടെത്തല്‍.

നെറ്റിക്കുമുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന മുറിവുകളാണിവ. അതുകൊണ്ട് തന്നെ മരണം ആത്മഹത്യോ കൊലപാതകമോ ആണെന്നാണ് ഫൊറന്‍സിക് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണു പൊലീസും. അതുകൊണ്ട് തന്നെ വിശദ അന്വേഷണം നടത്തും.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പത്തനംതിട്ട കൂടല്‍ സ്വദേശി ഡോ. അനൂപിന്റെ (ഭാരത് കഌനിക്) ഭാര്യ ഡോ. വി. തുഷാരയെ ആണു റയില്‍വേ ട്രാക്കിനരികില്‍ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പോട്ടോര്‍ റയില്‍വേ ഗേറ്റിനു സമീപം ട്രാക്കിനരികില്‍ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ ഡോ. തുഷാര മൂന്നു മക്കളും സഹായിയായ ഹോം നഴ്‌സുമായി മലബാര്‍ എക്‌സ്പ്രസില്‍ കണ്ണൂരിലേക്കു പോകുമ്പോഴാണു ദുരന്തം.

ആറാം കഌസ് വിദ്യാര്‍ത്ഥിയായ കാളിദാസും രണ്ടില്‍ പഠിക്കുന്ന വൈദേഹിയും രണ്ടുവയസുകാരന്‍ വൈഷ്ണവും അമ്മ ട്രെയിനില്‍ നിന്നു വീണതറിയാതെ ദീര്‍ഘദൂരം യാത്രചെയ്തു. ഇതും ദുരൂഹത കൂട്ടുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയാകാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ആരെങ്കിലും ട്രെയിനില്‍ നിന്ന് തള്ളിയിടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് അന്വേഷണം.

ഷൊര്‍ണൂര്‍ സ്‌റ്റേഷനോടടുത്തപ്പോഴാണ് അമ്മ കൂടെയില്ലെന്ന വിവരം സഹായിയെയും സഹയാത്രികരെയും കുട്ടികള്‍ അറിയിക്കുന്നത്. അവര്‍ റയില്‍വേ അധികൃതരെ വിവരമറിയിച്ചു. കുട്ടികളില്‍ നിന്നു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് കുട്ടികളെ സുരക്ഷിതമായി ബന്ധുക്കള്‍ക്കു കൈമാറാനും സഹയാത്രികര്‍ സഹായികളായി.

മലബാര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ നിന്നു കണ്ണൂരിലെ വീട്ടിലേക്കുള്ള അമ്മയുടെയും മൂന്നുമക്കളുടെയും രാത്രിയാത്രയാണു ദുരന്തത്തില്‍ കലാശിച്ചത്. ഭര്‍ത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ കയറ്റിവിട്ടത്. തുഷാരയും മക്കളായ കാളിദാസനും, വൈദേഹിയും, വൈഷ്ണയും ഇവരുടെ സഹായിയായ സ്ത്രീയും റിസര്‍വേഷന്‍ കോച്ചിലാണു കയറിയത്. ട്രെയിനില്‍ കയറിയതും തുഷാരയും മക്കളും ഉറങ്ങാന്‍കിടന്നു.

പിറ്റേന്നു പുലര്‍ച്ചെ രണ്ടരയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്. അമ്മയെ കാണാതായതോടെ മൂവരും കരഞ്ഞുനിലവിളിച്ചു. മറ്റു കോച്ചുകളിലും ശുചിമുറികളിലുംവരെ സഹയാത്രികര്‍ തെരഞ്ഞെങ്കിലും തുഷാരയെ കണ്ടെത്തിയില്ല. ഇതോടെ മൂത്ത കുട്ടികളായ കാളിദാസനും വൈദേഹിയും യാത്രക്കാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. അവരടെ കരച്ചില്‍ കണ്ട് രണ്ടര വയസുള്ള ഇളയക്കുട്ടി വൈഷ്ണയും ഒന്നുമറിയാതെ തേങ്ങി.

യാത്രക്കാര്‍ കുട്ടികളുടെ കൈയില്‍നിന്നും കണ്ണൂരിലെ ബന്ധുവിന്റെ നമ്പര്‍ വാങ്ങി അവരെ വിളിച്ചു. ട്രെയിന്‍ കണ്ണൂരില്‍ എത്തിയതോടെ ബന്ധുക്കളെത്തി കുട്ടികളെ ഏറ്റുവാങ്ങി. ഇതിനിടെ തൃശൂര്‍ പോട്ടോരില്‍ റെയില്‍വേ ട്രാക്കിനു സമീപത്ത് സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയില്‍വേ പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചു. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണു തുഷാര. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends