പോത്തിന്റെ ജന്മദിന കേക്ക് മുറിക്കാൻ എം.എല്‍.എ എത്തി , പുറകെ ട്രോളന്മാരും

വിവാഹം സ്ഥലങ്ങളിലും മരണവീടുകളുമൊക്കെ ജനപ്രതിനിധിയായി നിറഞ്ഞു നിൽക്കുന്ന കൊല്ലം ഇരവിപുരം എം.എല്‍.എ എം നൗഷാദ് ആളൊരു ജനകീയനാണ്. ഇപ്പോള്‍ ഒരു ജന്മദിനാഘോഷത്തിന്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്. ജന്മദിനമെന്നാൽ സ്വന്തം ജന്മദിനമല്ല മണ്ഡലത്തിലെ ഒരു പോത്തിന്റെ ജന്മദിനമാണ്.
പള്ളിമുക്ക് സ്വദേശിയായ അന്‍വര്‍ എന്നയാളുടെ വേലു എന്ന പോത്തിന്റെ മൂന്നാം ജന്മദിനാഘോഷ ചടങ്ങിലാണ് എം.എല്‍.എ പങ്കെടുത്തത്. എം.എല്‍.എ മാത്രമല്ല കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഗീതാകുമാരി, ബാബു, മുന്‍കൗണ്‍സിലര്‍ ശ്രീകുമാര്‍ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ അത്ര നിസ്സാരക്കാരനല്ല ഊറ്റുകുഴി വേലു എന്ന പോത്ത്. കേരളത്തില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും വലിയ നാടന്‍ പോത്താണ് വേലു. ഹരിയാനയിലെ മുറെ എന്ന ഇനത്തില്‍പെട്ട പോത്ത് 2015 ജനുവരി 18ന് കരുനാഗപ്പള്ളിയിലെ തഴവയിലാണ് ജനിച്ചത്. പോത്തുകളെപ്പോലെ പുല്ലും വൈക്കോലുമൊന്നും ഊറ്റുകുഴി വേലു കഴിക്കാറില്ല. രാവിലെ 10 മുട്ടയും 10 കിലോഗ്രാം തണ്ണിമത്തന്‍, പിണ്ണാക്ക് , വൈകുന്നേരവും 10 മുട്ടയും 15 തണ്ണിമത്തനും 10 കിലോഗ്രാം പിണ്ണാക്കും ആണ് ആഹാരം. രണ്ടായിരം രൂപ വരെയാണ് ഇതിനായി ഒരു ദിവസം ചിലവഴിക്കുന്നത്.
https://www.facebook.com/Malayalivartha


























