ഭാര്യവീട്ടില്‍ വച്ച് പെള്ളലേറ്റ യുവാവ് മരിച്ചു... സംഭവത്തില്‍ ദുരൂഹത

ഭാര്യവീട്ടില്‍ വച്ച് തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഒരാഴ്ച മുമ്പായിരുന്നു ചക്കിട്ടടുക്കത്തെ ഭാര്യ വീട്ടില്‍ യുവാവിനെ തീപ്പോള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. പ്ലാച്ചിക്കര പട്ടികവര്‍ഗ കോളനിലയിലെ പാപ്പിനി വീട്ടില്‍ ബാലകൃഷ്ണന്‍(35) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ബാലകൃഷ്ണനു പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ട് എന്നും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























