ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനം ചെയ്താൽ തുടർചികിത്സ സർക്കാർ നോക്കിക്കോളും

ജീവിച്ചിരിക്കുമ്പോൾ പ്രതിഫലം വാങ്ങാതെ അവയവദാനം ചെയ്യുന്നവരുടെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണു പുതിയ തീരുമാനവുമായി സർക്കാർ രംഗത്തെത്തിയത്. അവയവദാനത്തിനു സന്നദ്ധരാണെങ്കിൽ അവർ മുന്നോട്ടുവരണമെന്നു അഭ്യർഥിച്ചു സർക്കാർ പരസ്യം നൽകും.
രോഗിയുടെ വിവരങ്ങൾ വെളിപ്പെടുത്താതെയാണ് പരസ്യം നൽകുന്നത്. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തിന്റെ മറവിൽ ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നതൊഴിവാക്കാനാണു സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha



























