ഫോണ്‍കെണി കേസിൽ നിന്ന് കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഫോണ്‍കെണി കേസില്‍പ്പെട്ട് മന്ത്രിക്കസേര സ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രൻ കേസിൽ നിന്നും കുറ്റവിമുക്തനായതിനാൽ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ചു എന്‍സിപിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടത്തും.
കേരള നേതാക്കളുമായി വൈകിട്ട് നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനം അറിയിക്കും. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ , എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തു മടങ്ങി എത്തുന്നതില്‍ ദേശീയ നേതൃത്വത്തിന് അനുകൂല നിലപാടാണ് ഉള്ളത്. ചര്‍ച്ചയ്ക്കു ശേഷം ഔദ്യോഗികമായി എന്‍സിപി മന്ത്രി സ്ഥാനം ആവശ്യപ്പെടും.
https://www.facebook.com/Malayalivartha



























