കോഴിക്കോട് രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ.മാകസ്‌വെല്‍ വാലന്റെന്‍ നെറോണ അന്തരിച്ചു

കോഴിക്കോട് രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ.മാകസ്‌വെല്‍ വാലന്റെന്‍ നെറോണ അന്തരിച്ചു. 93 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.20 ഓടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
വടകരയിലെ നൊറോണ കുടുംബത്തി ആംബ്രോസ് ജെസ്സി ദമ്പതിമാരുടെ മകനായി 1924 ഫെബ്രുവരിയിലായിരുന്നു ജനനം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ബി.എ ബിരുദം നേടിയ മാക്‌സ്‌വെല്‍ മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952 ല്‍ വൈദിക പട്ടം ലഭിച്ചതിനു ശേഷം 1957 മുതല്‍ 62 വരെ റോമിലായിരുന്നു ഉപരിപഠനം.
1979 മുതല്‍ 80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാന്‍ പദവി അലങ്കരിച്ചു. തുടര്‍ന്ന് 2002 ല്‍ വിരമിച്ചതിനു ശേഷം മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ശവസംസ്‌കാരം ചൊവാഴ്ച വൈകുന്നേരം 3.30 ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടക്കും.
https://www.facebook.com/Malayalivartha



























