മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ്

മുന്‍ മന്ത്രിയായ കെ.ബാബുവിനെതിയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ദ്രുതഗതിയില്‍ നടക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
തനിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എന്ന് നല്‍കാനാവുമെന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയെങ്കിലും വിജിലന്‍സ് ഡയറക്ടറോട് വിശദീകരിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























