ഉദ്യോഗസ്ഥരെ വിരട്ടി നിയമം നടപ്പിലാക്കാൻ ശ്രമിച്ച് സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ; എ .ബിപിൻ കുമാറിന്റെ ഗുണ്ടായിസം ജില്ല, ബ്ലോക്ക് തലത്തിലുള്ള സെമിനാറുകൾ നടക്കുമ്പോൾ

പത്തനംതിട്ട ജില്ലയിൽ തൊഴിലുറപ്പ് നിയമങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ വിരട്ടുന്ന രാഷ്ട്രീയക്കാരുടെ ദൃശ്യങ്ങൾ പുറത്ത്. ജില്ല, ബ്ലോക്ക് തലത്തിലുള്ള സെമിനാറുകൾ നടക്കുമ്പോൾ തൊഴിലുറപ്പ് നിയമത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കൂട്ടർ തന്നെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ഓഫീൽ കയറി ജോലി തടസപ്പെടുത്തുകയും, ചീത്ത വിളിക്കുകയും, വിരട്ടുകയും ചെയുന്ന രാഷ്ട്രീയക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ സമയം രാവിലെ 9 മുതൽ 5 മണിയായിരിക്കെ നേതാക്കൾ അവരുടെ ഇഷ്ടത്തിന് സമയം നിശ്ചയിച്ച് ഉറപ്പിക്കുകയാണ്. ഇതിനെതിരെ നിയമം പാലിക്കാൻ പറയുന്ന പഞ്ചായത്ത് മെമ്പറെ വിരട്ടുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമാണ് സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എ .ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം
ഉദ്യോഗസ്ഥരുടെ ജോലി തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു എ ബിപിൻ കുമാറിന്റെ ഗുണ്ടാ വിളയാട്ടം. സമാധാനപ്പെടുത്തതാൻ ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴും ബിപിൻകുമാർ അത് ചെവികൊള്ളാതെ ഭീഷണി മുഴക്കുകയാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ വിവിധ തരത്തിലുള്ള സദ്ഭരണ നടപടികള്‍ സ്വീകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പറക്കോട്, പന്തളം ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടത്തിയത്. ഇതിനിടയിലായിരുന്നു സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി എ .ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അഴിഞ്ഞാടിയത്..
https://www.facebook.com/Malayalivartha



























