മുഖ്യമന്ത്രി പിണറായി സ്വേച്ഛാധിപതി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ കൈകടത്തുന്നു, റവന്യൂമന്ത്രിയോട് ആലോചിക്കാതെ സബ്കളക്ടറെ മാറ്റി, സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൂട്ടുത്തരവാദിത്വമുള്ള ഭരണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കണം. എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കൈകടത്തുകയാണ്. മുന്‍ മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രിക്ക് രഹസ്യ അജണ്ടയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ഇതിന് ഉദാഹരണം. റവന്യൂമന്ത്രിയോട് ആലോചിക്കാതെ ദേവികുളം സബ്കളക്ടറെ മാറ്റി. പാപ്പാത്തി ചോലയിലെ കുരിശ് നീക്കം ചെയ്തതില്‍ വര്‍ഗീയ നീക്കം നടന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























