ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസില്‍ പുതിയ വഴിത്തിരിവ്... പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി കേരളത്തിലേക്ക്

ബിനോയ് കോടിയേരി ഉള്‍പ്പെട്ട 13 കോടിയുടെ പണമിടപാട് കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി അടുത്ത തിങ്കളാഴ്ച്ച കേരളത്തിലെത്തി മാധ്യമങ്ങളെ കാണും. തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാണ് മാധ്യമങ്ങളെ കാണുന്നത്.
ബിനോയിക്കെതിരെ യുഎഇയില്‍ കേസൊന്നും ഇല്ലെന്നും അദ്ദേഹത്തിന് യാത്രവിലക്കില്ലെന്നും രേഖകള്‍ സഹിതം സിപിഎം നേതൃത്വം വാദിക്കുന്നതിനിടെയാണ് പരാതിക്കാരനായ യുഎഇ പൗരന്‍ നേരിട്ട് കേരളത്തിലേക്കെത്തുന്നത്. ഇന്ത്യയിലെ അഭിഭാഷകന്‍ മുഖേനയാണ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇയാള്‍ വാര്‍ത്തസമ്മേളനത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്.
ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാകുലിന്റേയും പരാതി.
https://www.facebook.com/Malayalivartha



























