സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം: നാളെ ക്ഷേത്രങ്ങളില്‍ നടയടയ്ക്കും

സമ്പൂര്‍ണ ചന്ദ്രഗ്രഹണമായതിനാല്‍ നാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളും വൈകിട്ട് 5.18 മുതല്‍ രാത്രി 8.43 വരെ നടയടപ്പായിരിക്കുമെന്നു ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജപ്രേമ പ്രസാദ് അറിയിച്ചു.
ജനുവരി 31ന് മൂന്ന് ചാന്ദ്ര പ്രതിഭാസങ്ങള്‍ ഒറ്റദിനത്തില്‍ സംഭവിക്കുന്നത് വീക്ഷിക്കാന്‍ ആകാശനിരീക്ഷകരും ശാസ്ത്രജ്ഞരും നൈനിതാളിലേക്ക്. സമുദ്രനിരപ്പില്‍നിന്ന് 2,450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ആര്യഭട്ട റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്‌സര്‍വേറ്ററി സയന്‍സസിലേക്കാണ് ഇവരെത്തുന്നത്.
പതിവില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രന്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലഡ് മൂണ്‍, ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് ദൃശ്യമാവുന്ന സൂപ്പര്‍ മൂണ്‍, ഒരു മാസത്തിനുള്ളില്‍ വരുന്ന രണ്ടാമത്തെ പൗര്‍ണമിയായ ബ്ലൂ മൂണ്‍ എന്നിവയാണ് അന്ന് ഒരേസമയം ദൃശ്യമാവുക. അപൂര്‍വമായ ഈ ആകാശക്കാഴ്ച വീക്ഷിക്കാന്‍ ശാസ്ത്രജ്ഞരോടൊപ്പം നിരവധി ഫോട്ടോഗ്രാഫര്‍മാരും ഇവിടേക്കെത്തുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അനില്‍ പാണ്ഡെ പറഞ്ഞു.
150 വര്‍ഷം കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന ഈ ആകാശ വിസ്മയം ഇന്ത്യക്ക് പുറമെ റഷ്യ, ആസ്‌ട്രേലിയ, ചൈന, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ദൃശ്യമാവുക.
നൈനിതാളിലെ ആകാശം താരതമ്യേന മാലിന്യരഹിതവും തെളിഞ്ഞതുമായതിനാല്‍ ചന്ദ്രനെ ഇവിടെനിന്ന് വ്യക്തമായി കാണാനാവുമെന്നാണ് പ്രതീക്ഷ .
https://www.facebook.com/Malayalivartha



























