ഭാര്യയോടൊപ്പം കടലില്‍ അടിച്ച് പൊളിക്കുമ്പോള്‍ ഇങ്ങനെയൊരു ദുരിതം ഉണ്ടാകുമെന്നാരും കരുതിയില്ല; ഭാര്യയുടെ വേര്‍പാട് താങ്ങാനാകാതെ ജിലു സി ജോണ്‍

ഭാര്യയോടൊപ്പമുള്ള സന്തോഷം ഇത്രപെട്ടെന്ന് അവസാനിക്കുമെന്ന് ആരും കരുതിയില്ല. ഭര്‍ത്താവിനൊപ്പം ന്യൂസിലാന്റ് നെല്‍സണിലെ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ കടലില്‍ ഇറങ്ങിയ കുണ്ടറ സ്വദേശിയായ ടീന എന്ന യുവതിയാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം നടന്നത്. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നെല്‍സമിലെ തുഹാനൗ ബീച്ചില്‍ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്. സ്പൗസ് വിസയിലെത്തിയതായിരുന്നു ടിനാ കുഞ്ഞപ്പന്‍. സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാല്‍ വര്‍ക്ക് വിസയില്‍ ന്യൂസിലന്റില്‍ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയില്‍ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.
അര്‍ദ്ധരാത്രിയില്‍ ഉല്ലാസത്തിനിറങ്ങിയ ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുമ്പോഴേക്കും തിരമാലകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. ജിലു ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ശ്രമം നടത്തി. എന്നാല്‍ ടീന മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജിലുവിനെ പോല് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഭേദപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പുറത്തു വരുന്ന രണ്ടാമത്തെ മുങ്ങി മരണ വാര്ത്തയാണിത്. കഴിഞ്ഞ ദിവസം 26കാരിയായ ഇന്ത്യന്‍ യുവതിയും വൈമാരാ ബീച്ചില്‍ മുങ്ങി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























